അങ്കമാലി: തുറവൂരിൽ സൗജന്യ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ ഒരുങ്ങി.ഇന്നലെ മുതൽ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രമായി തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത തുറവൂരിലുള്ള അങ്കമാലി കൺവെൻഷൻ സെന്ററിലാണ് സാമ്പിളുകൾ പരിശോധനക്കായി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ലക്ഷണമുള്ളവരുടെ സാമ്പിളുകൾ തുറവൂർ മെഡിക്കൽ ഓഫീസർ നിർദേശിക്കുന്ന പ്രകാരം സൗജന്യമായി പരിശോധിക്കാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അറിയിച്ചു.