അങ്കമാലി: തുറവൂർ പഞ്ചായത്ത് നാലം വാർഡിലെ കണ്ടൻചിറ കുളം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിനും, പുനരുദ്ധരിക്കുന്നതിനുമായി 38 ലക്ഷം രൂപ അനുവദിച്ചതായി അങ്കമാലി എം.എൽ.എ റോജി എം. ജോൺ അറിയിച്ചു. ഇതോടൊപ്പം മാഞ്ഞാലിതോടിന്റെ കരയാംമ്പറമ്പ് മുതൽ താഴോട്ട് ബണ്ട് നിർമ്മിച്ചിട്ടുള്ള പ്രദേശങ്ങളിൽ തോട്ടിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുവാൻ ആറ് സ്ഥലങ്ങളിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി 7 ലക്ഷം രൂപ അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. തോട്ടിലേക്ക് വെള്ളം ഇറങ്ങാത്തത് മൂലം ഈ പ്രദേശങ്ങളിൽ മഴക്കാലത്ത് വെള്ളകെട്ടുണ്ടാകുന്നത് പരിഹരിക്കാൻ ഇത് വഴി സാദ്ധ്യമാകും.