അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ രണ്ട് ഏക്കറോളം വരുന്ന തരിശുഭൂമിയിൽ വിവിധയിനം പച്ചക്കറികൾ കൃഷിയിറക്കി. നേരത്തെ കൃഷി ചെയ്ത കപ്പയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, തൊഴിലുറപ് മേറ്റ് മിനി ബാബു എന്നിവർ ആശംസകൾ അറിയിച്ചു.