അങ്കമാലി : മൂക്കന്നൂർ ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി ടിവി വിതരണം ചെയ്തു. വിതരണോദ്‌ഘാടനം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കോർപറേറ്റ് അഫയേഴ്‌സ് വിഭാഗം സീനിയർ മാനേജർ സാബു കരേടൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി.വി.തമ്പി അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപിക ബസി, പി.ടി.എ വൈസ് പ്രസിഡന്റ് ദിലീപ് എന്നിവർ സംസാരിച്ചു.