കൊച്ചി: റബർ ആക്ട് റദ്ദാക്കാനുള്ള നീക്കങ്ങളും റബർ കർഷകരുടെ വിവിധ പ്രശ്നങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നതിന് രാഷ്ട്രീയ ജനതാദളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6ന് വെബിനാർ സംഘടിപ്പിക്കും. മുൻ റബർ ബോർഡുചെയർമാൻ പി.സി സിറിയക്ക് മുഖ്യപ്രഭാഷണം നടത്തും. ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ അദ്ധ്യക്ഷതവഹിക്കും.