കാലടി : മുഖ്യമന്ത്രിയെ നിയമസഭയിൽ അസഭ്യം പറഞ്ഞ റോജി എം. ജോൺ എം.എൽ.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കാലടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ നടത്തിയ ധർണ നടന്നു. സി.പി.എം ജില്ലാ കമ്മറ്റിയംഗം കെ.എ ചാക്കോച്ചൻ ഉദ്ഘാഘാടനം ചെയ്തു .ബിജു മാണിക്കമംഗലം അധ്യക്ഷനായി. എൽ.ഡി.എഫ് ഭരിക്കുന്ന നിയോക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും , അങ്കമാലി നഗര സഭയുടെ പൊതു പരിപാടികളിലും എം.എൽ.എയെ പങ്കെടുപ്പിക്കില്ല. എം.എൽ.എ മുഖ്യ മന്ത്രിയോട് മാപ്പ് പറയണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. ചടങ്ങിൽ ജില്ലാ കമ്മറ്റി അംഗം കെ.തുളസി, എൽ.ഡി.എഫ് കാലടി പഞ്ചായത്ത് കമ്മറ്റി കൺവീനർ മാത്യൂസ് കോലഞ്ചേരി, എം.ടി വർഗീസ് ,ജോർജ് പോരത്താൻ, എസ്.സുരേഷ് ബാബു, പോളി വർഗീസ് , വി.ബി ശിതിൾ കുമാർ എന്നിവർ പങ്കെടുത്തു.നീലീശ്വരം പഞ്ചായത്തു ഓഫീസിൽ നടന്ന ധർണാ സമരം സി.പി.എം ഏരിയ സെക്രട്ടറി സി.കെ.സലീം കുമാർ ഉദ്ഘാടനം ചെയ്തു.കെ.എൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.കെ.വത്സൽ, ആനി ജോസ് എന്നിവർ പങ്കെടുത്തു.മഞ്ഞപ്രയിൽ ലോക്കൽ സെക്രട്ടറി ഐ.പി. ജേക്കബ്, അയ്യമ്പുഴയിൽ കെ.ജെ.ജോയി, നീതു അനു തുടങ്ങിയവർ ധർണ സമരത്തിനു നേതൃത്വം നൽകി.