school-new-block

ആലുവ: ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് തേവയ്ക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. മൂന്നുനില കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആറ് സ്മാർട്ട് ക്ലാസ് റൂമുകളും ഓഡിറ്റോറിയവും വിദ്യാർത്ഥിനി സൗഹൃദ ശുചിമുറികളുമുണ്ട്. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്.എം എൻ.പ്രമോദ്, ബ്ലോക് പഞ്ചായത്തംഗം സ്വപ്ന ഉണ്ണി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിനില റഷീദ്, വാർഡ് മെമ്പർ കെ.എസ്. സറീന, സ്‌കൂൾ പ്രിൻസിപ്പാൾ എം.ആർ. അഭിലാഷ്, പി.മോഹനൻ, കെ.എൽ.ജോസ്, എൻ.വി.എൽദോസ്, അശോകൻ മുക്കോട്ടിൽ, മഞ്ജുഷ, സജീന ടീച്ചർ എന്നിവർ പങ്കെടുത്തു. കൂടാതെ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും അസ്ലഫ് പാറേക്കാടൻ നിർവഹിച്ചു.