മൂവാറ്റുപുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ മാർക്കറ്റ് ബസ് സ്റ്റാന്റ് ലഹരി ഉപഭോക്താക്കളുടെ കേന്ദ്രമായി. രാത്രിയിലാണ് ഇത്തരം സംഘങ്ങൾ സ്റ്റാന്റിലെത്തി ലഹരി നുണയുന്നത്. യാത്രക്കാർ കുറഞ്ഞതിനാൽ ബസുകൾ വൈകിട്ടോടെ സ്റ്റാന്റിൽ നിന്നും പിൻമാറും. രാത്രിയോടെ അന്യസംസ്ഥാന വാഹനങ്ങൾ സ്റ്റാന്റ് കൈയടക്കം. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം. 1970 ലാണ് നഗരസഭ മാർക്കറ്റ് സ്റ്റാന്റ് നിർമ്മിച്ചത്. പ്രതിഷേധങ്ങൾക്കും പരാതികളെയും തുടർന്ന് രണ്ട് പതിറ്റാണ്ട് മുമ്പാണ് സ്റ്റാന്റ് നവീകരിച്ചത്. നിലവിൽ ആക്രി സാധനങ്ങളുടെ നിക്ഷേപ കേന്ദ്രമായായിരിക്കുകയാണ് ബസ് സ്റ്റാന്റ്. മാത്രമല്ല വൻകുഴികളും രൂപപ്പെട്ടിട്ടുണ്ട്. കുഴി നികത്തി ടാർ ചെയ്യണമെന്ന ആവശ്യവും ഒരുഭാഗത്ത് ശക്തമാണ്.