തൃക്കാക്കര : കൊവിഡ് തീർത്ത പ്രതികൂല സാഹചര്യത്തിൽ ജില്ലയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി വയോജനക്ഷേമ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. കളമശേരി വനിതാ ഐ.ടി.ഐയിൽ സജ്ജീകരിച്ച കോൾ സെന്റർ മന്ത്രി കെ.കെ ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കളക്ടർ എസ്. സുഹാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി കെ.ജെ എന്നിവർ സന്നിഹിതരായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച വനിതാ ഐ.ടി.ഐയിലെ അദ്ധ്യാപികമാരും സന്നദ്ധ പ്രവർത്തകരുമാണ് സേവനമനുഷ്ഠിക്കുന്നത്. ദിവസവും രാവിലെ ആറുമുതൽ രാത്രി 10വരെയാണ് കോൾസെന്ററിന്റെ പ്രവർത്തനം. ഫോൺ: 0484 2753800.