പുത്തൻകുരിശ് : യാക്കോബായ സുറിയാനി സഭയോടുള്ള നീതി നിഷേധത്തിനെതിരെയും ആരാധനാ സ്വാതന്ത്റ്യ സംരക്ഷണത്തിനായി നിയമ നിർമ്മാണം ആവശ്യപ്പെട്ട് സഭാ സമിതികളുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് ടൗണിൽ നടക്കുന്ന റിലേ ഉപവാസ സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്. രണ്ടാം ദിവസം വൈദിക സെമിനാരി പ്രിൻസിപ്പൽ ആദായി ജേക്കബ് കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.സഭാ ട്രസ്റ്റി സി.കെ ഷാജി ചൂണ്ടയിൽ അദ്ധ്യക്ഷനായി. സഭാ വൈദീക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ ,സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് തുടങ്ങിവർ സംസാരിച്ചു.