പറവൂർ : പറവൂർ നഗരസഭ പതിമൂന്നാം വാർഡിൽ ഒരു വീട്ടിലെ രണ്ടു പേർക്ക് കൊവിഡ്. അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ മാളിൽ ജീവനക്കാരനായ യുവാവിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് അച്ഛന് പോസിറ്റീവായത്. ഇയാളുടെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. ഇയാൾ വാണിയക്കാടുള്ള ഒരു സൂപ്പർമാർക്കറ്റ് അടക്കം നാല് കടകളിൽ പോയിട്ടുണ്ട്. സന്ദർശിച്ച കടകൾ അടച്ചു. ഇവരുടെ വീട്ടിലെ നാലു പേരുടെ സ്രവങ്ങൾ പരിശോധനയ്ക്കെടുത്തു.