പള്ളുരുത്തി: വീട്ടുവാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യചെയ്ത ഓട്ടോ തൊഴിലാളി അനീഷിന്റെ കുടുംബാംഗങ്ങളെ ഹൈബി ഈഡൻ എം.പി സന്ദർശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബചെലവിനു ന്യായമായ നഷ്ടപരിഹാരം എന്നിവ സർക്കാർ നൽകണമെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും എം.പി ആവശ്യപ്പെട്ടു.