കൊച്ചി: സംസ്ഥാന ഭവനിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ കാക്കനാട് പ്രവർത്തിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ഒഴിവുള്ള മുറികളിലേക്ക് സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് അപേക്ഷിക്കാം. കാക്കനാട് വ്യവസായമേഖല, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിവയുടെ സമീപത്താണ് ഹോസ്റ്റൽ. മിതമായ നിരക്കിൽ താമസവും ഭക്ഷണവും ലഭിക്കും. ഒരാൾക്ക് പ്രതിമാസം 250 രൂപ നിരക്കിൽ അതിഥിയായി താമസിക്കുന്നതിനും സൗകര്യമുണ്ട്. താത്പര്യമുള്ളവർ എറണാകുളം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ/ കാക്കനാട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങിൽ സമീപിക്കുക. ഫോൺ: 9061790685.