തൃപ്പൂണിത്തുറ: ഗവൺമെന്റ് സംസ്‌കൃത ഹൈസ്കൂൾ വളപ്പിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നിർമിക്കുന്ന പുതിയ ബ്ലോക്കുകളുടെ ശിലാസ്ഥാപനം അഡ്വ.എം.സ്വരാജ് എം.എൽ. എ നിർവഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാദേവി അദ്ധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീനാ ഗിരീഷ്, കൗൺസിലർ ശബരി ഗിരീശൻ, ഹെഡ്മിസ്ട്രസ് സുധാ.എൻ, പ്രിൻസിപ്പൽ ഇൻ ചാർജ് സുഷഷെറി എന്നിവർ സംസാരിച്ചു. എക്സിക്യുട്ടീവ് എൻജിനിയർ പി ഇന്ദു പദ്ധതി വിശദീകരിച്ചു.