thalayolaparambu

കൊച്ചി​: എസ്.എൻ.ഡി.പി യോഗം കെ.ആർ.എൻ.എസ് തലയോലപ്പറമ്പ് യൂണിയന്റെ ഗുരുദേവജയന്തി ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, കൗൺസിലംഗങ്ങളായ അജീഷ്‌കുമാർ കെ.എസ്., യു.എസ്. പ്രസന്നൻ, പി.കെ. ജയകുമാർ, ഇ.കെ. സരേന്ദ്രൻ, രഞ്ജിത് മൂലമ്പുറം, യുണിയൻ വനിതാസംഘം പ്രസിഡന്റ് ജയാ അനിൽകുമാർ, സെക്രട്ടറി ധന്യാ പുരഷോത്തമൻ, വൈസ് പ്രസിഡന്റ് ബിനാ പ്രകാശ്, ട്രഷറർ ഗിരിജാ കമൽ, കമ്മറ്റിയംഗങ്ങളായ രാജി ദേവരാജൻ, സലിജ അനിൽകുമാർ, വത്സാമോഹനൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ അച്ചു ഗോപി, ബിനു വെളിയനാട്, അഭിലാഷ് പി.ആർ., അനൂപ് എം.ജി. സുധാകരൻ എന്നിവർ പങ്കെടുത്തു