വടയമ്പാടി: ഗവ.എൽ.പി സ്‌ക്കൂളിന് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഭോജന ശാല നിർമ്മിച്ചു നല്കും. പദ്ധതിയുടെ തറക്കല്ലിടീൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.എൻ രാജൻ നിർവഹിച്ചു. പൂതൃക്ക പഞ്ചായത്തംഗം ജോൺ ജോസഫ്, എ.സുഭാഷ്, ഹെഡ്മിസ്ട്രസ് ഷൈബി ജോൺ,പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ ചാക്കോ പത്രോസ്, പി.എൻ രവീന്ദ്രൻ,ലതിക ഷൈജു, ഷെറിൻ ഏലിയാസ് തുടങ്ങിയവർ സംബന്ധിച്ചു.നാല് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.