കൊച്ചി: വീട്ടുവാടക കൊടുക്കാൻ നിവർത്തിയില്ലാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന തോപ്പുംപടി സ്വദേശി അനീഷിന്റെ നിര്യാണത്തിൽ കൈരള വാടകകൂട്ടായ്മ അനുശോചിച്ചു. അനീഷിന്റെ കുടുംബത്തെ ഉടൻ പുനരധിവസിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.വി.കെ. ചെയർപേഴ്സൺ പി.യു. നിൻസീന, ജനറൽ സെക്രട്ടറി ലിജിന കോയ, മുഹമ്മദ് ഷാഫി, സനുജ, അഷ്റഫ്, എം. റെൻസീബ് എന്നിവർ സംസാരിച്ചു.