teft
മോഷണ ശ്രമം നടന്ന ആലുവ ബാങ്ക് കവല സേട്ട് ജുമാമസ്ജിദിൻറെ ഭണ്ഡാരം

ആലുവ: ആലുവ ബാങ്ക് കവല ശ്രീകൃഷ്ണ ടെമ്പിൾ റോഡിലെ സേട്ട് ജുമാമസ്ജിദിന്റെ ഭണ്ഡാരത്തിൽ നിന്ന് പണം കവരാൻ ശ്രമം. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. ഭണ്ഡാരത്തിന്റെ താഴ് പൊളിച്ച് മാറ്റിയെങ്കിലും പഴയ ഇരുമ്പ് വാതിലായതിനാൽ തുറക്കാനായില്ല. താഴ് മോഷ്ടാവ് കൊണ്ടുപോയതായി കരുതുന്നു. കഴിഞ്ഞ ആഴ്ചയിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് താഴ് ഉപേക്ഷിച്ചിരുന്നു. അന്നത്തെ മോഷണ ശ്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരുന്നു.