mtlc
മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറികൾക്കുള്ള പ്രവർത്തന ഗ്രാന്റിന്റെ വിതരണോദ്ഘാടനം മാറിക പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ജോസിന് നൽകി ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി രാമചന്ദ്രൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറികൾക്കുള്ള പ്രവർത്തന ഗ്രാന്റിന്റെ വിതരണോദ്ഘാടനം മാറിക പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ജോസിന് നൽകി ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി രാമചന്ദ്രൻ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ ഉണ്ണി പദ്ധതി വിശദീകരണം നടത്തി. ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.എൻ മോഹനൻ, ഡോ. രാജി കെ.പോൾ , കെ.കെ.. ജയേഷ് , താലൂക്ക് ജോയിന്റെ സെക്രട്ടറി പി.കെ. വിജയൻ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളാ സി.ടി ഉലഹന്നാൻ, ജസ്റ്റിൻ ജോസ്, സിന്ധു ഉല്ലാസ് , വി.ടി. യോഹന്നാൻ എന്നിവർ സംസാരിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിച്ച് ശരിയായ റിക്കാർഡുകൾ സമർപ്പിച്ച 33 ലൈബ്രറികളാണ് പ്രവർത്തന ഗ്രാന്റിന് അർഹരായിട്ടുള്ളത്. ലൈബ്രറി സെക്രട്ടറിമാർ രസീത് ഹാജരാക്കി ചെക്കുകൾ കൈപ്പറ്റാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.