കൊച്ചി: കാലാവസ്ഥാമാറ്റവും പരിസ്ഥിതിയിലുണ്ടാക്കിയ ആഘാതവും എന്ന വിഷയത്തിൽ വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വെബിനാർ ഇന്നുരാവിലെ പത്തിന് ആരംഭിക്കും.
സൂമിൽ നടക്കുന്ന വെബിനാറിൽ ഫൗണ്ടേഷൻ ചെയർമാനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ഡോ.ജി. മാധവൻനായർ, വിക്രം സാരാഭായിയുടെ മകനും അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ ഡയറക്ടറുമായ ഡോ. കാർത്തികേയ വിക്രം സാരാഭായ്, ഐ.യു.സി.എൻ നാഷണൽ കോ ഓർഡിനേറ്റർ റിതുരാജ് ഫുകാൻ, ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ഇന്ദിരാരാജൻ എന്നിവർ സംസാരിക്കും.