jaf
ജാഫർ മാലിക്

കൊച്ചി: കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ജാഫർ മാലിക് ചുമതലയേറ്റു. മലപ്പുറം മുൻ ജില്ലാ കളക്ടറാണ്. താത്കാലിക സ്ഥാനം വഹിച്ചിരുന്ന സി.എസ്..എം എൽ എം.ഡി അൽക്കേഷ് കുമാർ ശർമ്മ ചുമതല കൈമാറി. ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥരുമായി ജാഫർ മാലിക് ചർച്ച നടത്തി.

സി.എസ്.എം.എൽ നടപ്പാക്കുന്ന പദ്ധതികൾ നിശ്ചിത സമയത്തിനകം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതി പൂർത്തീകരണത്തിനുശേഷം കൊച്ചി മികച്ചതും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള 2013 ഐ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ജാഫർ മാലിക് നേരത്തെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായും കേരള ടൂറിസം വകുപ്പിന്റെ അഡീഷണൽ ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.