കൊച്ചി: കൊവിഡിന്റെ മറവിൽ അഞ്ഞൂറിലധികം ട്രെയിനുകൾ റദ്ദാക്കാനും പതിനായിരത്തിലധികം സ്റ്റോപ്പുകൾ നിർത്തലാക്കാനുമുള്ള റെയിൽവെയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ലാഭംമാത്രം മുന്നിൽകണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ലക്ഷക്കണക്കിന് സാധാരണക്കാർക്കും സ്ഥിരംയാത്രക്കാർക്കും ഇരുട്ടടിയാണ്. ഈ ജനദ്രോഹ നീക്കത്തിൽ നിന്ന് റെയിൽവെ അധികൃതർ പിൻമാറണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് എം. ഗീത, സെക്രട്ടറി ജെ. ലിയോൺസ്, ട്രഷറർ ബി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു