snake
മലമ്പാമ്പിനെ പിടിച്ചു.

കളമശേരി: ഏലൂർ കിഴക്കുംഭാഗം കൊമ്പത്ത് മോഹനന്റെ വാടക വീട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി.

രാത്രിയോടെ മൊബൈൽ ടവറിനു താഴെ അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. പാതാളത്തെ ഫയർ ഫോഴ്സുകാരെയാണ് ആദ്യം ബന്ധപ്പെട്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചും. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പുദ്യോഗസ്ഥർ പാമ്പിനെ പിടികൂടുകയായിരുന്നു. ഏകദേശം ഒമ്പതടി നീളമുള്ള മലമ്പാമ്പിനെയാണ് പിടികൂടിയത്.