കൊച്ചി: ടി.ജെ.വിനോദ് എം.എൽ.എയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. എം.എൽ.എയുടെ ഡ്രൈവർക്ക് കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എം.എൽ.എയും സഹപ്രവർത്തകരും സ്വയം നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഇന്നലെ നടത്തിയ പി.സി.ആർ പരിശോധനയിലാണ് നെഗറ്റീവായത്. ഓഫീസിലെ സഹപ്രവർത്തകരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്.