ആലുവ: ഉപതിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് എൻ.ഡി.എ മുന്നണിയിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) ആവശ്യപ്പെടുമെന്ന് പാർട്ടി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് നിർണയകമായ സ്വാധീനമുള്ള മണ്ഡലം എന്ന നിലക്കാണ് സീറ്റ് ആവശ്യപ്പെടുന്നത്. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറല്ല. എൻ.ഡി.എ സംസ്ഥാന സമിതിയോഗം അടിയന്തരമായി വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.