road
ചകിരിക്കമ്പനി - നെടുങ്കല്ലേപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ചകിരിക്കമ്പനി - നെടുങ്കല്ലേപ്പടി റോഡ് നവീകരണത്തിന് തുടക്കമായി. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 ലക്ഷം രൂപ ചില വഴിച്ചാണ് എട്ടാം വാർഡിലെ അതിപുരാതനമായ ചകിരിക്കമ്പനി - നെടുങ്കല്ലേപ്പടി റോഡ് നവീകരിക്കുന്നത്. റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസൻ ഇല്ലിക്കൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആൻസി മാനുവൽ, മേരി തോമസ്, നേതാക്കളായ എ.കെ. സിജു, എൻ.എ. ബാബു, കെ.പി. ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.