മൂവാറ്റുപുഴ: തൊഴിലാളി-കർഷക, കർഷക തൊഴിലാളി സംയുക്ത സമിതി മൂവാറ്റുപുഴഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 12 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. കൊവിഡിന്റെ മറവിൽ കാർഷിക, വ്യാസായിക മേഖലകളിൽ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കിയ കോർപ്പറേറ്റ് വത്കരണം അവസാനിപ്പിക്കുക, മാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യുക, ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും 7500 രൂപ വീതം 6 മാസത്തേക്ക് സഹായധനം നൽകുക, തൊഴിലുറപ്പിൽ 200 ദിവസം 600 രൂപ ദിവസകൂലിയിൽ തൊഴിൽ നൽകുക, കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കർഷക വിരുദ്ധ ഓർഡിനസുങ്ങളും ഉത്തരവുകളും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കർഷകസംഘം, കർഷക തൊഴിലാളു യൂണിയൻ , സി.ഐ.ടി.യു എന്നീ സംഘടനകൾ സംയുക്തമായി വില്ലേജ് , ഏരിയ കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്.

മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെ സമരം അഡ്വ.പി.എം.ഇസ്മയിൽ, വാഴക്കുളത്ത് പി.ആർ, മുരളീധരൻ, കല്ലൂർക്കാട് എം.ആർ. പ്രഭാകരൻ, ആരക്കുഴ ടി.എൻ. മോഹനൻ, ഏനാനല്ലൂർ സി.കെ. സോമൻ, മൂവാറ്റുപുഴ മാർക്ക്റ്റ പോസ്റ്റ് ഓഫീസ് എം.എ.സഹീർ, മാറാടി യു.ആർ. ബാബു, പേഴയ്ക്കാപ്പിള്ളി കെ.പി. രാമചന്ദ്രൻ, ആവോലി കെ.എം. മത്തായി, മുളവൂർ വി.കെ. വിജയൻ, വാളകം കെ.കെ. വാസു എന്നിവർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.