അങ്കമാലി: കൊവിഡ് പ്രതിസന്ധിയിൽ ആറുമാസമായി സ്വകാര്യ ബസ് മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കയ്യും തലയും പുറത്തിടാം എന്ന പേരിൽ അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ബി.ഒ. ഡേവിസിന്റെ നേതൃത്വത്തിലാണ് ഹ്രസ്വചിത്രം നിർമ്മിച്ചത്. സേവീസ് ഉൾപ്പെടെ അഭിനേതാക്കൾ ബസ് ജീവനക്കാർ തന്നെ. സ്വകാര്യബസ് മേഖല അനുഭവിക്കുന്ന വിഷമതകളാണ് ഒൻപത് മിനിട്ടുള്ള ഹ്രസ്വ ചിത്രത്തിൽ പരാമർശിച്ചിട്ടുള്ളത്. ഗിരീഷ് കുഴൂർ സംവിധാനം ചെയ്ത ചിത്രത്തിൽ ജോബി നെല്ലിശ്ശേരി, സജി സെബാസ്റ്റ്യൻ, നൈജോ എബ്രഹാം, ഷേർലി പോൾ,അഭി,സജീവ് ത്രീസ്റ്റാർ ,പ്രസൻസ് ജോബി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.