അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി പാണ്ടറ പട്ടികജാതി കോളനിയിൽ കുടിവെള്ള പൈപ്പ്‌ലൈൻ എക്സ്റ്റൻഷന്റെ നിർമ്മാണോദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ നിർവഹിച്ചു. കോളനിനിവാസികൾക്ക് വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി 5 ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ മേരി ആന്റണി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശശി പി.ടി., സന്തോഷ് പി.എം. എന്നിവർ സംസാരിച്ചു.