പറവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൂതയിൽ പാലത്തിന് സമീപമുള്ള രണ്ട് ഏക്കറിൽ കൈരളി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഏത്തവാഴ കൃഷി തുടങ്ങി. നടീൽ ഉദ്ഘാടനം പൊക്കാളി നിലവികസന ഏജൻസി വൈസ് ചെയർമാൻ കെ.എം. ദിനകരൻ നിർവഹിച്ചു. പറവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ, കെ.ജി. ഹരിദാസൻ, വി.എസ്. ഷഡാനന്ദൻ, ഇ.പി. ശശിധരൻ, കൃഷി ഓഫീസർ ലൂസി, വില്ലേജ് ഓഫീസർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.