പറവൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - കർഷകദ്രോഹ നടപടികൾക്കെതിരെ സി.ഐ.ടി.യു, കർഷക സംഘം, കെ.എസ്.കെ.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി ധർണ നടത്തി. കേരള കർഷകസംഘം നേതാവ് ഡോ. എൻ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി കെ.ഡി. വേണുഗോപാൽ, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ടി.ആർ. ബോസ്, കെ.എ. വിദ്യാനന്ദൻ, ഇ.ജി. ശശി തുടങ്ങിയർ പങ്കെടുത്തു.