silvy
തുറവൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച സാനിറ്റസിംഗ് മിഷിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സിൽവി ബൈജു നിർവഹിക്കുന്നു

അങ്കമാലി: തുറവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലയൺസ് ക്ലബ് ഒഫ് തുറവൂർ ഓട്ടോമാറ്റിക് സാനിറ്റിസിംഗ് മിഷീൻ നൽകി. സാനിറ്റസിംഗ് മിഷീന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ആന്റോ ടി.ടി , മെഡിക്കൽ ഓഫീസർ ഡോ അരുൺ ബി കൃഷ്ണ, പഞ്ചായത്ത് അംഗം ടി ടി പൗലോസ്, ക്ലബ് ഭാരവാഹികളായ പോൾ ജോസഫ്, ഷെറി കുരിയാച്ചൻ, ജോൺസൻ എം പി ജൈജു വർഗീസ്, ജോബി എം പി, ജെസ് വിൻ വർഗീസ് എന്നിവർ പങ്കെടുത്തു.