കോലഞ്ചേരി:കേന്ദ്ര സർക്കാരിന്റെ ജനദ്റോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും കോർപ്പറേറ്റ് വത്കരണത്തിനെതിരെയും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.ഐ.ടി.യു കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ സമരം നടത്തി.കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി. ബി ദേവദർശനൻ ഉദ്‌ലാടനം ചെയ്തു.ടി ടി മണി അദ്ധ്യക്ഷനായി.എ.ആർ രാജേഷ്, എ.കെ മാധവൻ എന്നിവർ സംസാരിച്ചു.ആദായ നികുതി അടക്കേണ്ടാത്ത മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപ വീതം 6 മാസത്തേക്ക് നൽകുക, കുടുംബത്തിലെ ഓരോരുത്തർക്കും 10 കിലോ അരി 6 മാസത്തേക്ക് സൗജന്യമായി നൽകുക, തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം 600 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ 200 ദിവസമാക്കി വർദ്ധിപ്പിക്കുക, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.