നെടുമ്പാശേരി: പതിനായിരങ്ങൾക്ക് അറിവിന്റെ അക്ഷര വെളിച്ചം പകർന്നു നൽകിയ അദ്ധ്യാപകരെ അദ്ധ്യാപക ദിനത്തിൽ ബി.ജെ.പി ആദരിച്ചു. നെടുമ്പാശേരി എം.എ എച്ച്.എസ് ഹൈസ്‌കൂളിലെ മുൻ ഹെഡ്മാസ്റ്ററായിരുന്ന ബി. ഗോപിനാഥിനെ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി വീട്ടിലെത്തി ആദരിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ബസന്ത് കുമാർ, ബാബു കരിയാട്, പഞ്ചായത്ത് സെക്രട്ടറി ജുനു വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.