election
മലയാറ്റൂർ -നീലീശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്ത ജോസ് മൂലൻ

കാലടി: മലയാറ്റൂർ - നീലീശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിന്റായി ജോസ് മൂലനെ തിരഞ്ഞെടുത്തു.മുൻ ബാങ്ക് പ്രസിഡന്റ് തോമസ് പാങ്ങോല സ്ഥാനമെഴിഞ്ഞ ഒഴിവിലേക്ക്,വൈസ് - പ്രസിഡന്റിൽ നിന്നും പ്രസിഡന്റ് തിരെഞ്ഞെടുപ്പു നടന്നത്.ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എ. ജോയി,ജോണി പാലാട്ടി, സെബി കിടങ്ങേൻ, ബിജു കണിയാംകുടി,ബിജു ചിറയത്ത്, സിബി കണ്ണോത്തൻ, എൻ.ബി.നാരായണൻ, ലിതവർഗ്ഗീസ്, ലില്ലി ജോഷി, കൊച്ചുത്രേസ്യാ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ പോൾസൺ കാളാം പറമ്പിൽ, സെക്രട്ടറി എന്നിവർ സംസാരിച്ചു.