കൊച്ചി : കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.ഐ.ടി.യു - കർഷകസംഘം - കർഷക തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തി​യദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്തും മുന്നൂറോളം കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സമരം നടത്തി. എറണാകുളം മേനക ജംഗ്ഷനിൽ നടന്ന സമരം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സി.ടി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കളമശേരിയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്‌ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ആലുവ മെയിൻ പോസ്റ്റ് ഒാഫീസിനു മുന്നിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിഅംഗം ടി.വി. സൂസനും അത്താണിയിൽ കെ.എസ്. കെ.ടി.യു ജില്ലാ പ്രസിഡന്റ് എം.കെ. മോഹനനും അങ്കമാലി ടി.ബി. ജംഗ്ഷനിൽ എം.പി പത്രോസും സമരം ഉദ്ഘാടനം ചെയ്തു. പാലാരിവട്ടത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കറും തൃപ്പൂണിത്തുറയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രനും ഫോർട്ടുകൊച്ചിയിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിഅംഗം ജോർജ് ഫെർണാണ്ടസും ഉദ്ഘാടനം ചെയ്തു.