citu
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കാലടിയിൽ നടന്ന പ്രതിഷേ ധർണ സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയുന്നു

കാലടി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ കർഷക സംഘം, കർഷക തൊഴിലാളി, സി. ഐ.ടി.യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാലടിയിൽ നടന്ന സംയുക്ത പ്രതിഷേധ ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. പിരാരൂർ പോസ്റ്റോഫിസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു കാലടി ഏരിയ സെക്രട്ടറി എം.ടി വർഗ്ഗീസ് , നീലീശ്വരം പോസ്റ്റാഫീസിനു മുന്നിൽ കർഷക സംഘം കാലടി ഏരിയ സെക്രട്ടറി കെ.കെ പ്രഭ ,അയ്യമ്പുഴയിൽ കർഷക സംഘം കാലടി ഏരിയ പ്രസിഡന്റ് എം.എൽ ചുമ്മാരും ഉദ്ഘാടനം ചെയ്തു .