anwar-sadath-mla
ചെങ്ങമനാട് പഞ്ചായത്തിലെ 13-ാം വാർഡിൽ പണി പൂർത്തിയായ 93-ാം നമ്പർ അങ്കണവാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് ചെങ്ങമനാട് പഞ്ചായത്തിലെ 13-ാം വാർഡിൽ പണി പൂർത്തിയായ 93-ാം നമ്പർ അങ്കണവാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയന്തി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെഴ്‌സൺ സരളാ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, ബ്ലോക്ക് പഞ്ചായത്തുമെമ്പർ രാജേഷ് മഠത്തിമൂല, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലതാ ഗംഗാധരൻ, മനോജ്. പി.മൈലൻ, ഗായത്രി വർമ്മ, സൂസൻ, ഷീലാകുമാരി, ഷിജി എന്നിവർ സംസാരിച്ചു.