kklm
എം.എസ്.അന്നമ്മ ടീച്ചറെ കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലാ പ്രവർത്തകർ വീട്ടിലെത്തി ആദരിക്കുന്നു

കൂത്താട്ടുകുളം:ദേശീയ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അദ്ധ്യാപികയെ ആദരിച്ചു. ദീർഘകാലം അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുകയും പഞ്ചായത്ത് അംഗമായി പ്രവർത്തിക്കുകയും ചെയ്ത എം.എസ്. അന്നമ്മ ടീച്ചറെയാണ് ഗ്രന്ഥശാലാ പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചത്. ഗ്രന്ഥശാലാ പ്രസിഡന്റ് സി.എൻ പ്രഭകുമാർ, സെക്രട്ടറി എം.കെ. രാജു, സാബു ജേക്കബ്‌, പി.ജെ. തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.