ആലുവ: 1.30 കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നൊച്ചിമ ഗവ. ഹൈസ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം അദ്ധ്യാപക ദിനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് സ്മാർട്ട് ക്ലാസ് റൂമുകളുടെയും ശൗചാലയ ബ്ലോക്കിന്റെയും ഉദ്ഘാടനവും 25 ലക്ഷം മുടക്കി നടത്തുന്ന മറ്റു അനുബന്ധ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനവുമാണ് നടത്തിയത്.
എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ഇൻചാർജ് പി.എ. റഹീം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്വപ്ന ഉണ്ണി, എടത്തല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിനില റഷീദ്, പഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷ ആബിദ ഷെരീഫ്, റുഖിയ റഷീദ്, പി. മോഹനൻ, കെ.എൽ. ജോസ്, സി.യു. യൂസഫ്, ശംസുദ്ധീൻ, പ്രദീപ് പെരുമ്പടന്ന, നിഷ രാജപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന്, പഞ്ചായത്ത് ഓവർസിയറർ ഉമേഷിനെയും, അസി. എൻജിനീയർ യൂസഫിനെയും ആദരിച്ചു.