vra
വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തിൽ റിട്ട. അദ്ധ്യാപകനായ കുര്യാക്കോസിനെ വസതിയിലെത്തി വി.ആർ.എ ലൈബ്രറി പ്രസിഡന്റ് എം.എം. രാജപ്പൻ പിള്ള പൊന്നാട അണിയിച്ച് ആദരിക്കുന്നു

മൂവാറ്റുപുഴ: അദ്ധ്യാപക ദിനത്തിൽ സമൂഹത്തിന് മാതൃകയായ അദ്ധ്യാപകരെ ഗ്രന്ഥശാലകളിൽ ആദരിച്ചു. കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ അഭിമുഖ്യത്തിൽ മാതൃക അദ്ധ്യാപകരായ കെ.സി. വർക്കി കൊച്ചുമുട്ടം , എ.എൽ. രാമൻകുട്ടി ,പി.ആർ.പങ്കജാക്ഷി , എ.വി. വർക്കി എടത്തട്ടേൽ , സി.എം. വർക്കി, അന്നമ്മ തോമസ് ഇടപ്പഴത്തിൽ എന്നിവരെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ: ജോസ് അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.ജയേഷ്, ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് , ജോർജ് ഡാനിയേൽ എന്നിവർ സംസാരിച്ചു. വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ വീട്ടിലെത്തി ആദരിച്ചു.

റിട്ട. അദ്ധ്യാപകനായ കുര്യാക്കോസിനെ വി.ആർ.എ ലൈബ്രറി പ്രസിഡന്റ് എം .എം. രാജപ്പൻ പിള്ള പൊന്നാട അണിയിച്ചു. സെക്രട്ടറി ആർ.രാജീവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ് രവീന്ദ്രനാഥ്‌, എ.ആർ. തങ്കച്ചൻ എന്നിവർ പങ്കെടുത്തു.