വൈപ്പിൻ: എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു. മുതിർന്ന അദ്ധ്യാപകരായ കെ.എ വഹീദ, വി എ ഫെമിന എന്നിവരെ ആദരിച്ചു. മാനേജർ എൻ കെ മുഹമ്മദ് അയൂബ്, പി ടി എ പ്രസിഡന്റ് കെ.എ സാജിത്ത് , അദ്ധ്യാപകരായ അഗസ്റ്റിൻ നോബി, കെ എസ് ഷിനി , സി.എസ്.സി.ബി, എൻ എച്ച് വിനീത , സജ്‌ന എന്നിവർ സംസാരിച്ചു.