ആലുവ: നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ മരണമടഞ്ഞത് സമയത്ത് ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് മാതാവ് നന്ദിനി ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാക്കൾ സമര കേന്ദ്രത്തിലെത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ്, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ്, ജോസി പി. ആൻഡ്രുസ്, മുഹമ്മദ് ഷഫീഖ്, പോൾ സേവ്യർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.