തൃപ്പൂണിത്തുറ:എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘത്തിലെ അംഗങ്ങളായവരുടെ മക്കളിൽ എസ്.എസ് എൽ.സി പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി.തൃപ്പൂണിത്തുറ മേഖലയിലെ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്വരാജ് എം.എൽ.എ വിതരണം ചെയ്തു.ചടങ്ങിൽ സംഘം പ്രസിഡന്റ് ഇ.കെ അനിൽകുമാർ,ഹിൽ പാലസ് ഇൻസ്പെക്ടർ രാജ്കുമാർ, എൻ.സി രാജീവ്, എൻ.വി നിഷാദ്, പി.ഡി ബൈജു,ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.