പറവൂർ: പറവൂർ നഗരസഭ പതിനൊന്നാം വാർഡിൽ ഒരു വീട്ടിലെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുനമ്പത്തു നിന്നും മംഗലാപുരത്തേക്ക് മീൻ കയറ്റിപ്പോകുന്ന വാഹനത്തിന്റെ ഡ്രൈവറായ 26 വയസുള്ള യുവാവിനും ഇയാളുടെ 23 വയസുള്ള ഭാര്യയ്ക്കും 2 വയസുള്ള കുട്ടിക്കുമാണ് പോസിറ്റീവായത്. ഇവരടക്കം വീട്ടിൽ 8 പേരുണ്ട്. മറ്റുള്ളവർ നിരീക്ഷണത്തിലാണ്. പതിനാറാം വാർഡിൽ പനിയുണ്ടായ ഒരാളുടെ സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവായി. ഇയാളുടെ വീട്ടുകാർ ക്വാറന്റൈനിലാണ്. മറ്റു സമ്പർക്കങ്ങളില്ല. പതിനെഴാം വാർഡിൽ നേവി ഉദ്യോഗസ്ഥാനായ ഒരാൾക്ക് സ്ഥിരീകരിച്ചു. ഇയാൾ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഇരുപത്തിയഞ്ചാം വാർഡിൽ ഒരു യുവതിക്കും കുട്ടിക്കും പോസിറ്റീവായിട്ടുണ്ട്. വടക്കേക്കര പഞ്ചായത്തിൽ മാല്യങ്കര ഇരുപതാം വാർഡിൽ ഒരാൾക്കു സ്ഥിരീകരിച്ചു. കൊല്ലത്തു ജോലി ചെയ്തിരുന്നയാളാണ്. അവിടെ നിന്നും വീട്ടിലെത്തിയശേഷം ക്വാറന്റൈനിലായിരുന്നു. പുത്തൻവേലിക്കരയിൽ എട്ടാം വാർഡ് ചെറുകടപ്പുറത്തു നേരത്തെ പോസിറ്റീവായ ആളുടെ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചിറ്റാറ്റുകര പതിനെട്ടാം വാർഡ് പട്ടണത്ത് ബോട്ടിലെ തൊഴിലാളിയായ ഒരാൾക്കു പോസിറ്റീവായി. ഇയാൾ നേരത്തെ ക്വാറന്റൈനിലായിരുന്നു. ഏഴിക്കരയിൽ കൊവിഡ് പോസിറ്റീവായ ആൾ സന്ദർശിച്ച വ്യാപാരസ്ഥാപനങ്ങളിലുള്ള പതിനെട്ട് പേരെ ആന്റിജൻ ടെസ്റ്റ് നടത്തി. എല്ലാവർക്കും നെഗറ്റീവാണ്.