കുറുപ്പംപടി: 2020 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ പെരുമ്പാവൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാന അദ്ധ്യാപിക യു.എ. അംബിക ടീച്ചർക്ക് അദ്ധ്യാപകദിനത്തോടനുബന്ധിച്ച് വിവിധ മേഖലയിലുള്ളവർ പുല്ലുവഴിയിലെ വസതിയിലെത്തി ആദരവ് അർപ്പിച്ചു. സംസ്കാരസാഹിതി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി നൽകിയ പൊന്നാടയും ഉപഹാരവും പെരുമ്പാവൂർ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിള്ളി അംബിക ടീച്ചർക്ക് സമർപ്പിച്ചു. നിയോജക മണ്ഡലം ചെയർമാൻ അജിത് കടമ്പനാട് അദ്ധ്യക്ഷനായി.നേതാക്കളായജോയ് പൂണേലി, കെ.വി. ജെയ്‌സൺ, ചെറിയാൻജോർജ്, ഷിജോ വർഗീസ്,തോമസ്, പ്രജുപോൾ തുടങ്ങിയവർ സംബന്ധിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെബർ ഐസക് തുരുത്തിയിൽ ടീച്ചറുടെ വസതിയിലെത്തി ആദരവർപ്പിച്ചു. ജയകേരളം റസിഡന്റ്‌സ് അസോയേഷനുവേണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി വെള്ളാഞ്ഞിയിൽ ടീച്ചർക്ക് ഉപഹാരം നൽകി.