കോലഞ്ചേരി: എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മൂശാരിപ്പടി - എഴിപ്രം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസ് വി. ജേക്കബ്, മിനി സണ്ണി, പഞ്ചായത്തംഗങ്ങളായ കുര്യൻ കുഴിവേലി, സജി പൂത്തോട്ടിൽ, ഷീജ അശോകൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ മനോജ്, സിന്തൈറ്റ് ഡയറക്ടർ അജു ജേക്കബ്, ജോജി ഏളൂർ, ജേക്കബ് ടി. എബ്രാഹാം, ടി.എസ് ലാൽ, ജോയി എബ്രാഹാം തുടങ്ങിയവർ സംസാരിച്ചു. റോഡിന്റെ ബ്രൂക്ക് സൈഡ് ക്ളബ്ബ് വരെയുള്ള ആദ്യഭാഗമാണ് ജില്ലാ പഞ്ചായത്ത് 27 ലക്ഷം രൂപ ഉപയോഗിച്ച് ടൈൽ വിരിച്ചത്.