കോലഞ്ചേരി: അദ്ധ്യാപക ദിനത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.പി തമ്പിയെ കോലഞ്ചേരി വൈസ് മെൻസ് ക്ലബ് ആദരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിസിപ്പലുമായ കെ .ഐ ജോസഫ് പൊന്നാട അണിയിച്ചു. ക്ലബ് പ്രസിഡന്റ് സുജിത് പോൾ,രഞ്ജിത് പോൾ, ജിബി പോൾ,ലിജോ ജോർജ്, ജെയിംസ് പാറേക്കാട്ടിൽ, പോൾസൺ പാലക്കാട്ട് എന്നിവർ സംസാരിച്ചു.