കൊച്ചി: കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിൽ നാളെ (തിങ്കൾ ) മുതൽ രണ്ടു റോ റോയും സർവീസ് നടത്തും. ജീവനക്കാർ ക്വാറന്റെയിനിലായതിനെ തുടർന്ന് കഴിഞ്ഞമാസം 23 മുതൽ നിർത്തിവച്ച സർവീസ് കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചുവെങ്കിലും പശ്ചിമകൊച്ചിയുടെ പല ഭാഗങ്ങളും കണ്ടെയിൻമെന്റ് സോണായിരുന്നതിനാൽ ഒരെണ്ണം മാത്രമാണ് ഓടിയിരുന്നത്. രാവിലെ 6.30 മുതൽ രാത്രി 9 വരെ 15 മിനിറ്റ് ഇടവേളയിലാവും സർവീസെന്ന് കെ.എസ്.ഐ.എൻ.സി അധികൃതർ അറിയിച്ചു.