കൊച്ചി: ചാവറ കൾച്ചറൽ സെന്ററിൽ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം.കെ. സാനു പുരസ്കാരങ്ങൾ സമ്മാനിച്ചു. കെ. എം. റോയിക്ക് മാദ്ധ്യമശ്രീ പുരസ്‌കാരവും സിസ്റ്റർ ഡോ. വിനീതയ്ക്ക് ഗുരുശ്രീ പുരസ്‌കാരവും ടി.എം. എബ്രഹാമിന് നാടകശ്രീ പുരസ്‌കാരവും സമ്മാനിച്ചു. എം. തോമസ് മാത്യു, ഫാ. ബിജു വടക്കേൽ ഫാ. റോബി കണ്ണൻചിറ, ഫാ. ഡോ. വർഗീസ് കൊക്കാടൻ, ജോൺപോൾ തുടങ്ങിയവർ സംസാരിച്ചു.